Director : Gil Junger
Genre : Romance
Rating : 7.2/10
Country : UK
Duration : 96 Minutes
🔸തന്റെ ജീവിതത്തിൽ ആഗ്രഹിച്ചതെല്ലാം നേടിയ ആളാണ് ഇയാൻ. ആഗ്രഹിച്ച ജോലി, ആഗ്രഹിച്ച ജീവിതം, സമ്പത്ത് എല്ലാം അയാളുടെ കയ്യിൽ വന്നു ചേർന്നു.
🔸ഓർക്കാൻ ഇഷ്ട്ടപ്പെടാത്ത ബാല്യകാലവും എങ്ങോ പോയ്മറഞ്ഞ മാതാപിതാക്കളും ഒഴിച്ചു നിർത്തിയാൽ അയാൾക്ക് ആകെ ഉണ്ടായിരുന്നത് സാമന്ത എന്ന കാമുകി ആയിരുന്നു.
🔸തന്റെ ഓരോ ചലനവും വായിച്ചെടുക്കാൻ കഴിയുന്ന അവൾ ഇയാന് എന്നും ഒരു അത്ഭുതമായിരുന്നു.
🔸അങ്ങനെ പൊയ്ക്കൊണ്ടിരുന്ന ഇയാന്റെ ജീവിതത്തിൽനിന്ന് ഒരുനാൾ സാമന്തയും വിട്ടുപോവുകയാണ്, ഒരു വാഹനാപകടത്തിൽ.
🔸മരണം ഉൾക്കൊള്ളാൻ ആവാഞ്ഞ ഇയാൻ പിറ്റേദിവസം കാണുന്നത് ജീവനുള്ള സാമന്തയെ തന്നെയാണ്. തലേ ദിവസത്തെ സംഭവങ്ങൾ മാറ്റമില്ലാതെ വീണ്ടും ആവർത്തിക്കുന്നത് അയാൾ ഞെട്ടലോടെ തിരിച്ചറിയുന്നു.
Verdict : Very Good
No comments:
Post a Comment