Thursday, May 24, 2018

163. Kundun (1997)



Director : Martin Scorcese

Genre : Biography

Rating : 7/10

Country : USA

Duration : 135 Minutes

🔸ഇരുപതാം നൂറ്റാണ്ടിന്റെ മധ്യകാലം, ടിബറ്റ് എന്ന രാജ്യത്തിനും ജനങ്ങളുടെ നേതാവായ ദലൈ ലാമയ്ക്കും ഒട്ടും പ്രതീക്ഷാനിർഭരം അല്ലാത്ത കാലം ആയിരുന്നു.

🔸ടിബറ്റൻ ജനതയോടുള്ള ചൈനീസ് സർക്കാരിന്റെ ജനദ്രോഹ നിലപാടും മാവോയുടെ തുറന്ന യുദ്ധവും ഒടുവിൽ ജീവന് വേണ്ടിയുള്ള പലായനവും എല്ലാം ലാമ അനുഭവിച്ചറിഞ്ഞ വർഷങ്ങൾ.

🔸ഇതിനും വർഷങ്ങൾക്ക് മുൻപാണ് ചിത്രം ആരംഭിക്കുന്നത്. പതിമൂന്നാം ദലൈ ലാമയുടെ മരണശേഷം പുതിയ അവകാശിക്കായുള്ള സന്യാസിമാരുടെ കാത്തിരിപ്പ് നീളുകയാണ്.

🔸നിമിത്തങ്ങൾ പ്രകാരം തങ്ങളുടെ രക്ഷകനായി വരാൻ പോവുന്നയാൾ അപൂർവ്വത്തിൽ അപൂർവമായ ജന്മസിദ്ധികളുള്ള ഒരാൾ ആയിരിക്കും എന്നാണ് പ്രവചനം.

🔸ചൈനീസ് അതിർത്തിയിലെ അംഡോ പട്ടണത്തിൽ കർഷകരുടെ മകനായി ജനിച്ച കുട്ടിയിൽ നിന്നും ഒരു ജനതയുടെ വികാരമായി മാറിയ ദലൈ ലാമയിലേക്കുള്ള യാത്രയാണ് വ്യത്യസ്തമായ ഈ മാർട്ടിൻ സ്കോർസെസ് ചിത്രം.

Verdict : Good

No comments:

Post a Comment

1333. University Of Laughs (2004)

Director : Mamoru Hoshi Cinematographer : Hiroshi Takase Genre : Drama Country : Japan Duration : 121 Minutes 🔸വളരെ ഇൻട്രസ്റ്റിംഗ് ആയൊരു സി...