Director : Hye Seon Song
Genre : Drama
Rating : 7.8/10
Country : Korea
Duration : 116 Minutes
🔸ഒരു കാലത്ത് ആരും ഭയക്കുന്ന മാഫിയ തലവനായിരുന്നു കാങ്‌ജേയ്.രാജ്യത്തെ സർക്കാരും പോലീസും ഉൾപ്പെടെ എല്ലാവരും തന്നെ അയാൾക്ക് കീഴ്‌പെട്ടിരുന്നു .
🔸എന്നാൽ ഇന്ന് അതെല്ലാം മാറിമറിഞ്ഞിരിക്കുന്നു.പ്രായമേറിയ കാങ്‌ജേയ് പുതിയ തലമുറയ്ക്ക് വല്ലപ്പോഴും ഓർത്തെടുക്കാനുള്ള ഒരു കഥ ആയി മാറിയിരിക്കുന്നു.
🔸തന്റെ പ്രതാപകാലത്തെ കഥകളും ഓർമകളും അയവിറക്കി ജീവിക്കുന്ന കാങ്‌ജയെ തേടി ഒരുനാൾ അയാളുടെ ഗ്രാമത്തിൽ നിന്നും ഒരു വാർത്ത എത്തുകയാണ്.
🔸കാങ്‌ജയുടെ ഭാര്യ ഫൈലിൻ മരണപ്പെട്ടിരുന്നു.അഭയാർത്ഥി ആയതിനാൽ താൻ ജനിച്ചു വളർന്ന നാട്ടിൽ താമസിക്കുന്നതിനായി ക്രൂരനായ കാങ്‌ജയെ വിവാഹം കഴിക്കേണ്ടി വന്നവളാണ് ഫൈലിൻ.
🔸മടങ്ങിപ്പോവില്ല എന്ന് തീരുമാനിച്ചുറപ്പിച്ച പഴയ നാട്ടിൽ നിന്നുള്ള വാർത്ത അയാളെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചുകളഞ്ഞു.എന്ത് വേണമെന്ന് ഒരു തീരുമാനത്തിൽ എത്താൻ കാങ്‌ജയ്ക്ക് കഴിഞ്ഞില്ല കാരണം അയാൾ തന്റെ ഭാര്യയെ ഒരിക്കൽപ്പോലും നേരിൽ കണ്ടിട്ടില്ല.
Verdict : Must Watch
No comments:
Post a Comment