Thursday, May 24, 2018

177. Killing Words (2003)



Director : Laura Mana

Genre : Mystery

Rating : 7.2/10

Country : Spain

Duration : 89 Minutes

🔸ഭാര്യയോട് പല രീതിയിൽ സ്നേഹം കാണിക്കുന്ന ഭർത്താക്കന്മാരെ സിനിമകളിൽ കണ്ടിട്ടുണ്ട് .എന്നാൽ തന്റെ വീടിന്റെ അണ്ടർഗ്രൗണ്ടിൽ കെട്ടിയിട്ട് കൊണ്ട് സ്നേഹിക്കുന്നത് ആദ്യമായാണ് .

🔸പൊതുവെ എല്ലാവരാലും ബഹുമാനിക്കപ്പെടുന്ന ഒരു വ്യക്തിത്ത്വമാണ് പ്രൊഫെസർ റാമോൺ.എന്നാൽ അയാളെ സംബന്ധിച്ചിടത്തോളം അയാൾ തെറ്റിദ്ധരിക്കപ്പെട്ടവനാണ്.

🔸റാമോണിന്റെ ഭാഷയിൽ പറയുകയാണെങ്കിൽ അയാളൊരു സൈക്കോ കില്ലർ ആണ് .എണ്ണിത്തിട്ടപ്പെടുത്താൻ കഴിയാത്തത്രയും കൊലപാതകങ്ങൾ അയാൾ ചെയ്ത് കൂട്ടിയിട്ടുണ്ട് .

🔸റാമോൺ ഭാര്യയെ തട്ടിക്കൊണ്ട് വന്ന് അണ്ടർ ഗ്രൗണ്ടിൽ താമസിപ്പിച്ചതിന് ഒരുദ്ദേശം ഉണ്ട് .അയാളെ അവർ ഉപേക്ഷിച്ചു പോയതിനുള്ള കാര്യകാരണങ്ങൾ അയാൾക്ക് അവളുടെ നാവിൽ നിന്ന് തന്നെ അറിയണം.

🔸ഇരുവരും തമ്മിലുള്ള സംഭാഷണങ്ങളിലൂടെ കഥ ചുരുളഴിയുമ്പോൾ പ്രേക്ഷകരിൽ എത്തുന്നത് അസ്വസ്ഥതയും അറപ്പും വെറുപ്പും ഉളവാക്കുന്ന സംഭവങ്ങൾ ആണ് .

Verdict : Good

No comments:

Post a Comment

1333. University Of Laughs (2004)

Director : Mamoru Hoshi Cinematographer : Hiroshi Takase Genre : Drama Country : Japan Duration : 121 Minutes 🔸വളരെ ഇൻട്രസ്റ്റിംഗ് ആയൊരു സി...