Thursday, May 24, 2018

190. Shrews Nest (2014)



Director : Esteban Roel

Genre : Mystery

Rating : 6.7/10

Country : Spain

Duration : 95 Minutes

🔸അഗോറഫോബിയ - പരിഹസിക്കപ്പെടും ,ഒറ്റപ്പെടും എന്ന ഭയം കാരണം ചില സന്ദർഭങ്ങളോ സ്ഥലങ്ങളോ ഒഴിവാക്കിക്കൊണ്ട് ജീവിക്കുന്നവരെയാണ്  പ്രസ്തുത രോഗം ബാധിച്ചവരായി കണക്കാക്കപ്പെടുന്നത്.

🔸ഈ സ്പാനിഷ് ചിത്രത്തിലെ നായിക മോൺസ്റ്റെ അഗോറഫോബിയക്ക് അടിമയാണ്. മാഡ്രിഡ് നഗരത്തിന്റെ ഒത്ത നടുക്കുള്ള ഒരു ഫ്ലാറ്റിലാണ് മോൺസ്റ്റയും സഹോദരി നിയയും താമസിക്കുന്നത്.

🔸രോഗം മൂർച്ഛിച്ച അവസ്ഥയിലാണ് മോൺസ്റ്റെ.വർഷങ്ങളായി ഇരുവരും വീട്ടിനുള്ളിൽ തന്നെയാണ് കഴിച്ചു കൂട്ടുന്നത്.ഓർമയിൽ ഇന്നുവരെ നിയ പുറംലോകം കണ്ടിട്ടില്ല.

🔸എന്നോ മരിച്ചുപോയ അമ്മയും പോയ് മറഞ്ഞ അച്ഛനും പകരം നിയയെ നോക്കി വളർത്തിയത് മോൺസ്‌റ്റയാണ്.ഭ്രാന്തിലേക്ക് വീണു പോവാതെ അവളെ പിടിച്ചുനിർത്തുന്നതും നിയ തന്നെ.

🔸വിചിത്രമായ ഇരുവരുടെയും ലോകം ഒന്ന് കൂടി സങ്കീർണം ആവുന്നത് പുറത്തുനിന്നും ക്ഷണിക്കാത്ത ഒരു അതിഥി കടന്നുവരുമ്പോഴാണ്.ആദ്യാവസാനം അനിശ്ചിതത്വം നിറഞ്ഞു നിൽക്കുന്ന ചിത്രം മികച്ചൊരു ട്വിസ്റ്റും പ്രേക്ഷകനായി കരുതിവെച്ചിട്ടുണ്ട്.

Verdict : Good

No comments:

Post a Comment

1333. University Of Laughs (2004)

Director : Mamoru Hoshi Cinematographer : Hiroshi Takase Genre : Drama Country : Japan Duration : 121 Minutes 🔸വളരെ ഇൻട്രസ്റ്റിംഗ് ആയൊരു സി...