Thursday, May 24, 2018

189. Frantic (1988)



Director : Roman Polanski

Genre : Mystery

Rating : 6.9/10

Country : USA

Duration : 120 Minutes

🔸"എന്തോ ഒരു അപകടം തങ്ങളെയും കാത്ത് പാരിസിൽ ഉണ്ട് .യാത്രയുടെ തുടക്കം മുതൽക്കേ തന്നെ കണ്ട ദുസൂചനകളും ദുശ്ശകുനങ്ങളും വരാനിരിക്കുന്ന വിപത്തിന്റെ മുന്നോടി ആയിരിക്കണം".

🔸ഇരുപത് വർഷങ്ങൾക്ക് ശേഷമാണ് പ്രശസ്ത സർജനായ റിച്ചാർഡും ഭാര്യ സാന്ദ്രയും പാരിസിലേക്ക് മടങ്ങിയെത്തുന്നത്.അവർക്കറിയാവുന്ന പഴയ നഗരം ഒരുപാട് മാറിപ്പോയിരിക്കുന്നു.

🔸ഹോട്ടലിൽ മുറിയെടുത്തപ്പോഴാണ് ഇരുവർക്കും എയർപോർട്ടിൽ നിന്നും തങ്ങളുടെ സ്യുട്കേസ് മാറിപ്പോയത് മനസിലാവുന്നത്.

🔸തങ്ങളുടെ കയ്യിലുള്ള കേസിന്റെ ഉടമയെ കണ്ടുപിടിക്കാനും തങ്ങളുടെ പെട്ടി തിരികെ വാങ്ങാനുമുള്ള ഇരുവരുടെയും ശ്രമങ്ങൾ വിജയം കാണുന്നില്ല.കേസിന്റെ ഉടമയ്ക്ക് വെളിച്ചത്തിലേക്ക് വരാൻ മടിയുള്ളതുപോലെ.

🔸താൻ അകപ്പെട്ടിരിക്കുന്ന പ്രശ്നത്തിന്റെ സങ്കീർണത റിച്ചാർഡിന് മനസിലാവുന്നത് സാൻഡ്രയെ ഒരുനാൾ കാണാതാവുമ്പോഴാണ്. തന്റെ കയ്യിലുള്ള പെട്ടിക്കും അതിലെ വസ്തുവകകൾക്കും മനുഷ്യ ജീവനേക്കാൾ വിലയുണ്ടെന്ന് അയാൾ മനസിലാക്കുകയാണ്.

Verdict : Good

No comments:

Post a Comment

1333. University Of Laughs (2004)

Director : Mamoru Hoshi Cinematographer : Hiroshi Takase Genre : Drama Country : Japan Duration : 121 Minutes 🔸വളരെ ഇൻട്രസ്റ്റിംഗ് ആയൊരു സി...