Thursday, May 24, 2018

192. The Classic (2003)



Director : Kwak Jae Young

Genre : Romance

Rating : 7.9/10

Country : South Korea

Duration : 132 Minutes

🔸രണ്ട് വ്യത്യസ്ത പ്രണയങ്ങൾ ,വ്യത്യസ്തമായ സാഹചര്യങ്ങൾ ,വ്യത്യസ്തമായ സംഭവവികാസങ്ങൾ ,രണ്ട് കഥകളും തമ്മിൽ മുപ്പത് വർഷങ്ങളോളം പഴക്കം ,ഇവയിലെ കഥാപാത്രങ്ങൾ ആണെങ്കിൽ അമ്മയും മകളും. ചുരുക്കി പറഞ്ഞാൽ ഇതാണ് ദി ക്ലാസിക് എന്ന ചിത്രം.

🔸മകളായ ജിഹി തന്റെ സുഹൃത്തും തിയേറ്റർ ആർട്ടിസ്റ്റുമായ സിങ്മിനുമായി അടുപ്പത്തിലാണ്.എന്നാൽ അത് തുറന്നുപറയാൻ മാത്രം ധൈര്യം ജിഹിക്കില്ല.

🔸പഴയ രേഖകൾ എല്ലാം പൊടിതട്ടി എടുക്കുന്നതിന്  ഇടയിലാണ് ജിഹിക്ക് തന്റെ അമ്മയായ ജൂഹിയുടെ ഡയറി ലഭിക്കുന്നത്.പൊതുവെ തന്റെ ഭൂതകാലത്തിലേക്ക് കടക്കാൻ ഇഷ്ട്ടപ്പെടാത്ത ജൂഹിയെ കുറിച്ച് അറിയാൻ മകൾക്ക് ആഗ്രഹമുണ്ടായിരുന്നു.

🔸അവൾ കണ്ടുപരിചയിച്ച അച്ഛനെയും അമ്മയെയും മുത്തച്ഛനേയും അച്ഛന്റെ സുഹൃത്തിനെയും വിശ്വസിക്കാൻ കഴിയാത്ത രീതിയിൽ അവതരിപ്പിച്ച മനോഹരമായ ഒരു കഥയായിരുന്നു ആ ഡയറിയിലേത്.

🔸രണ്ട് കാലഘട്ടത്തിലെ പ്രണയങ്ങളും കണ്ടുമുട്ടുമ്പോൾ ഒട്ടും പ്രതീക്ഷിക്കാത്ത ചില സന്ദർഭങ്ങളും ചിത്രത്തിൽ പ്രേക്ഷകർക്കായി കാത്തിരിപ്പുണ്ട്.

Verdict : Must Watch

No comments:

Post a Comment

1333. University Of Laughs (2004)

Director : Mamoru Hoshi Cinematographer : Hiroshi Takase Genre : Drama Country : Japan Duration : 121 Minutes 🔸വളരെ ഇൻട്രസ്റ്റിംഗ് ആയൊരു സി...