Director : Bahman Ghobadi
Genre : Drama
Rating : 7.7/10
Country : Iran
Duration : 85 Minutes
🔸നിഷ്കളങ്കമായ സ്നേഹവും അടുപ്പവും നീതിബോധവും പ്രകൃതി ഭംഗിയും സ്‌ക്രീനിൽ അവതരിപ്പിച്ചു കാട്ടുന്നതിൽ ഇറാനിയൻ സിനിമകൾ എപ്പോഴും മുന്നിൽ തന്നെ ആയിരുന്നു. ഇതിന് മറ്റൊരു ഉദാഹരണമാണ് എ ടൈം ഫോർ ഡ്രങ്കൻ ഹോഴ്‌സസ് എന്ന ഈ ചിത്രവും.
🔸വിരലിൽ എണ്ണാവുന്ന കഥാപാത്രങ്ങൾ മാത്രമേ ഈ ചിത്രത്തിലുള്ളൂ. ഇറാൻ ഇറാക്ക് അതിർത്തിയിൽ ,ശപിക്കപ്പെട്ടകണക്കിന് ജീവിക്കേണ്ടിവരുന്ന ഒരു കൂട്ടം മനുഷ്യരാണ് ചിത്രത്തിലുള്ളത്.
🔸പ്രശ്നബാധിത മേഖലയിലാണ് ഓർമ വെച്ച കാലം മുതൽക്കേ അയൂബിന്റെ കുടുംബം താമസിച്ചിരുന്നത്. ഉപേക്ഷിച്ചുപോവാൻ കഴിയാത്ത പലതും ആ മണ്ണിൽ അവർക്കുണ്ടായിരുന്നു.
🔸എന്നാൽ ഇന്ന് സ്ഥിതി അതല്ല ,തന്റെ കുടുംബത്തിലെ മിക്കവരെയും അയൂബിന് നഷ്ടപ്പെട്ടിരിക്കുന്നു. ആകെ കൂടെയുള്ളത് വികലാങ്ങനായ സഹോദരൻ മെഡി മാത്രം.
🔸എന്ത് ചെയ്യണം എന്നറിയാതെ പകച്ചുനിന്നിരുന്ന ഇരുവരുടെയും മുന്നിൽ ഒരു വഴി തെളിഞ്ഞു വരികയാണ്. എന്നാൽ തങ്ങളുടെ ആഗ്രഹങ്ങൾ സഫലമാവാൻ ഒരു യാത്ര അനിവാര്യമായിരുന്നു.
Verdict : Very Good
No comments:
Post a Comment