Thursday, May 24, 2018

196. Three Godfathers (1948)



Director : John Ford

Genre : Western

Rating : 7.2/10

Country : USA

Duration : 106 Minutes

🔸അവിവാഹിതരായ ,ഉത്തരവാദിത്തബോധമില്ലാത്ത മൂന്ന് യുവാക്കളുടെ ഇടയിലേക്ക് ഒരു കുട്ടി കടന്നുവന്നാലുള്ള കഥ തൂവൽസ്പർശം എന്ന മലയാള ചിത്രം മനോഹരമായി അവതരിപ്പിച്ചതാണ്. ഇതിന്റെ കുറച്ച്കൂടി സങ്കീർണമായ ,തീക്ഷ്ണമായ അവതരണമാണ് ഈ ചിത്രം.

🔸പരസ്പരം തല്ല് കൂടിയും സംരക്ഷിച്ചും ചേരിയിൽ വളർന്നുവന്നവരാണ് അടുത്ത സുഹൃത്തുക്കളായ റോബെർട്ടും പീറ്ററും വില്യംസും. മൂന്ന് പേരും നല്ല കഴിവ് തെളിയിച്ച കള്ളന്മാരാണ്.

🔸പാളിപ്പോയ ഒരു ബാങ്ക് കൊള്ളയടിക്കുശേഷം പോലീസുകാരിൽ നിന്നും രക്ഷപ്പെട്ട് അരിസോണ മരുഭൂമിയിൽ എത്തിയപ്പോഴാണ് മൂവർ സംഘം മരണം കാത്ത് കിടക്കുന്ന ഒരമ്മയെയും കുഞ്ഞിനേയും കാണുന്നത്.

🔸തങ്ങളുടെ ജീവൻ കൊടുത്തിട്ടായാലും കുഞ്ഞിനെ സംരക്ഷിച്ചോളാം എന്ന് മൂവർ സംഘം ആ അമ്മയ്ക്ക്  വാക്കുകൊടുക്കുകയാണ്.

🔸ആദ്യമാദ്യം വെറുപ്പ് തോന്നിയെങ്കിലും പതിയെ ആ കുഞ്ഞിനോട് അടുക്കുകയാണ് മൂവരും. എന്നാൽ വിടാതെ പിന്തുടരുന്ന പോലീസും മരുഭൂമിയിലെ വെള്ളവും ഭക്ഷണവുമില്ലാത്ത യാത്രയും കഠിനം തന്നെയായിരുന്നു.

Verdict : Good

No comments:

Post a Comment

1333. University Of Laughs (2004)

Director : Mamoru Hoshi Cinematographer : Hiroshi Takase Genre : Drama Country : Japan Duration : 121 Minutes 🔸വളരെ ഇൻട്രസ്റ്റിംഗ് ആയൊരു സി...