Wednesday, May 9, 2018

21. The Tin Drum (1979)



Director : Volker Schlondoff

Genre : Family

Rating : 7.6/10

Country : Germany

Duration : 162 Minutes

🔸ഒരു പോസ്റ്റിൽ ഉൾപെടുത്താൻ കഴിയുന്നതിലും എത്രയോ അധികം കഥകളും സംഭവങ്ങളും ഉണ്ട് ഈ ചിത്രത്തിൽ. സിനിമയിൽ കാണുന്ന ഓരോ കഥാപാത്രങ്ങളും ഒരു പുതിയ കഥയാണ്.

🔸നായകനായ ഓസ്‌കാറിന്റെ മുത്തച്ഛനായ ജോസെഫിൽ നിന്നുമാണ് സിനിമ ആരംഭിക്കുന്നത്. പോലീസിൽ നിന്നും രക്ഷപ്പെട്ടോടുന്ന ജോസെഫിന്റെ ഭാവി അനിശ്ചിതമായി നിർത്തിക്കൊണ്ട് സിനിമ മറ്റ് കഥാപാത്രങ്ങളിലേക്ക് തെന്നി മാറുന്നു.

🔸നാസി ഭരണത്തിന്റെ ഉയർച്ചയുടെ പശ്ചാത്തലത്തിൽ ഓസ്‌കാറിന്റെ അമ്മയുടെയും അച്ഛന്റെയും കഥകൾ അടുത്തതായി എത്തുന്നു.

🔸ശേഷം വരുന്നത് തന്റെ ബാല്യകാലം വിട്ടുപോവാതിരിക്കാനായി തനിക്ക് വളരേണ്ട എന്ന് തീരുമാനിച്ച അപൂർവ സിദ്ധികളുള്ള ഓസ്‌കാറിന്റെ കഥയാണ്.

🔸പറഞ്ഞറിയുന്നതിനേക്കാൾ കണ്ട് തന്നെ അറിയേണ്ട ചിത്രം ആണ് ദി ടിൻ ഡ്രം. സിനിമയിൽ അങ്ങോളമിങ്ങോളം ട്രാജഡി മാത്രം ഉണ്ടായിട്ടും കാഴ്ചക്കാരന് ലഭിക്കുന്ന പ്രതീക്ഷയും സംപ്ത്രിപ്തിയും വളരെ വലുതാണ്.

Verdict : Must Watch

No comments:

Post a Comment

1337. The Girl With The Needle (2024)

Director : Magnus Von Horn Cinematographer : Michal Dymek Genre : Drama Country : Denmark Duration : 123 Minutes 🔸ഉദ്ദേശം ആറോ എഴോ വർഷങ്ങൾക്...