Saturday, May 26, 2018

222. The Discreet Charm Of The Bourgeoisie (1972)



Director : Luis Bunuel

Genre : Drama

Rating : 8/10

Country : France

Duration : 105 Minutes

🔸"ഇന്നെന്തായാലും രണ്ടിലൊന്ന് നടത്തിയിട്ട് തന്നെ കാര്യം, ഇതിപ്പോ അഞ്ചാറ് തവണ ആയി ഓരോ ന്യായങ്ങൾ പറഞ്ഞ് മാറ്റിവെക്കുന്നു, ഇന്നാണ് പറ്റിയ ദിവസം".

🔸കഥാനായകന്റെ ഈ ആവശ്യം അത്ര ബുദ്ധിമുട്ട് ഉള്ള ഒന്നല്ല, കാര്യം ലളിതമാണ്.അയാൾക്കും ,അയാളുടെ സുഹൃത്തുക്കളായ അഞ്ച് പേർക്കും ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കണം ,അത്രയേ ഉള്ളൂ പ്രശ്‍നം.

🔸രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ഒത്തു ചേർന്നവരാണ് നമ്മുടെ പ്രധാന കഥാപാത്രങ്ങളെല്ലാം.എല്ലാവരും അടുത്ത സുഹൃത്തുക്കൾ.കൂടികാഴ്ചകൾക്ക് ശേഷം ഭക്ഷണത്തിന് വേണ്ടി ഒത്തുചേരാൻ തീരുമാനിച്ച ഇവരുടെ ആഗ്രഹങ്ങൾ നടക്കുന്നില്ല.

🔸വിവിധ മാർഗങ്ങളും സ്ഥലങ്ങളും സമയങ്ങളും ഒക്കെ പരീക്ഷിച്ച് നോക്കിയെങ്കിലും ആരോ അറിഞ്ഞു കൊണ്ട് ചെയ്യുന്നത് പോലെ എല്ലാം മുടങ്ങിപോവുകയാണ് അതും ഒട്ടും പ്രതീക്ഷിക്കാത്ത രീതികളിൽ.

🔸ഒത്തുചേരലുകൾക്ക് ശേഷം എല്ലാവരും മടങ്ങിപ്പോവാൻ അധികം സമയമില്ല.അതിനുള്ളിൽ തന്റെ ആഗ്രഹം നടത്തണം എന്ന് അയാൾക്കുണ്ട്.എന്നാൽ വിവരിക്കാനാവാത്ത ഈ അസ്വാഭാവികത അതിന് അനുവദിക്കുമോ എന്നത് കണ്ടു തന്നെ അറിയണം.

Verdict : Very Good

No comments:

Post a Comment

1329. The Burmese Harp (1956)

Director : Kon Ichikawa Cinematographer : Minoru Yokoyama Genre : War Country : Japan Duration : 116 Minutes 🔸രണ്ടാം ലോക മഹായുദ്ധത്തോളം സിന...