Saturday, May 26, 2018

223. Last Flag Flying (2017)



Director : Richard Linklater

Genre : Drama

Rating : 7.2/10

Country : USA

Duration : 125 Minutes

🔸സൈനികനായ ലാറി തന്റെ സുഹൃത്തുക്കളായ സലിനെയും റിച്ചാർഡിനെയും അവസാനമായി കണ്ടത് മുപ്പത് വർഷങ്ങൾക്ക് മുൻപാണ്.കൃത്യമായി പറഞ്ഞാൽ വിയറ്റ്നാം യുദ്ധ കാലത്ത്.

🔸കഠിനമായ യുദ്ധം ലാറിയെ മാനസികമായും ശാരീരികമായും തളർത്തിയിരുന്നു, അതിനാൽ തന്നെ ഒരറിയിപ്പും ഇല്ലാതെ വേണ്ടപ്പെട്ടവരുടെ ജീവിതങ്ങളിൽ നിന്നും അയാൾ അപ്രത്യക്ഷനാവുക ആയിരുന്നു.

🔸മുപ്പത് വർഷങ്ങൾ എല്ലാവരിലും വലിയ മാറ്റങ്ങൾ ആണ് കൊണ്ടുവന്നത്. യുദ്ധകാലത്ത് സൈന്യത്തിലെ പ്രശ്നക്കാരനായിരുന്ന റിച്ചാർഡ് ഇപ്പോൾ പാസ്റ്ററാണ്, ആത്മീയതയുടെ പാതയിലാണ് അയാൾ.

🔸സാൽ ആണെങ്കിൽ തന്റെ പഴയ ജീവിതം പൂർണമായും മറന്നുകൊണ്ട് പുതിയൊരു ആളായി ജീവിക്കുകയാണ്.മുപ്പത് വർഷങ്ങൾക്ക് ശേഷം ഇരുവരെയും അന്വേഷിച്ച് വരാൻ ലാറിക്ക് ഒരു കാരണം ഉണ്ടായിരുന്നു.

🔸ഒത്തുചേർന്ന മൂന്ന് പഴയ സുഹൃത്തുക്കളും പുതിയൊരു യാത്രയ്ക്ക് ഒരുങ്ങുമ്പോൾ യുദ്ധമുഖത്തേക്കാൾ കഠിനമായ പോരാട്ടം ജീവിതത്തിൽ ഉണ്ടാവും എന്ന തിരിച്ചറിവ് പ്രേക്ഷകന് ലഭിക്കുകയാണ്.

Verdict : Good

No comments:

Post a Comment

1329. The Burmese Harp (1956)

Director : Kon Ichikawa Cinematographer : Minoru Yokoyama Genre : War Country : Japan Duration : 116 Minutes 🔸രണ്ടാം ലോക മഹായുദ്ധത്തോളം സിന...