Saturday, May 26, 2018

225. Volver (2006)



Director : Pedro Almodovar

Genre : Mystery

Rating : 7.6/10

Country : Spain

Duration : 121 Minutes


🔸ഒട്ടും പ്രതീക്ഷിക്കാത്ത കഥാസന്ദർഭങ്ങളും ,സസ്പെൻസ് നിറഞ്ഞു നിൽക്കുന്ന രംഗങ്ങളും കഥാപാത്രങ്ങളും ,ട്വിസ്റ്റുകളും ഇഷ്ട്ടപ്പെടുന്ന കാഴ്ചക്കാരനാണ് നിങ്ങൾ എങ്കിൽ വോൾവർ എന്ന സ്പാനിഷ് ചിത്രം ഒരു വിരുന്നായിരിക്കും.

🔸റൈമുണ്ടയും സോളും സഹോദരിമാരാണ്. ഇരുവരുടെയും മാതാപിതാക്കൾ വർഷങ്ങൾക്ക് മുൻപേ ഉണ്ടായ ഒരു തീപിടുത്തത്തിൽ വെന്ത് മരിച്ചവരാണ്. ഇരുവരുടെയും മരണത്തിനിടയായ കാര്യ കാരണങ്ങൾ ഇന്നും ഒരു മിഥ്യയായി തുടരുന്നു.

🔸 ഭൂതകാലം ഒരു പ്രേത സിനിമ പോലെ നിലനിൽക്കുന്നുണ്ടെങ്കിലും ഇരു സഹോദരിമാരും എല്ലാം മറന്ന് ഒരു പുതിയ ജീവിതം ആരംഭിച്ചു കഴിഞ്ഞിരുന്നു.

🔸എന്നാൽ എല്ലാം മാറ്റിമറിച്ച് കൊണ്ട് ഇരുവരുടെയും ജീവിതങ്ങളിലേക്ക് ഒരു പുതിയ കഥാപാത്രം കടന്നുവരികയാണ്.മറ്റാരുമല്ല വർഷങ്ങൾക്ക് മുന്നേ തീപിടുത്തത്തിൽ വെന്ത് മരിച്ച സ്വന്തം അമ്മയുടെ പ്രേതം തന്നെ.

🔸ചെയ്യാൻ കഴിയാതെ പോയ ചില കാര്യങ്ങൾ ചെയ്ത് തീർക്കാനായി തിരിച്ചെത്തിയ പ്രേതത്തിന്റെ വരവോടെ മറഞ്ഞു കിടന്ന പല രഹസ്യങ്ങളും മറ നീക്കി പുറത്ത് വരികയാണ്.

Verdict : Very Good

No comments:

Post a Comment

1334. A Different Man (2024)

Director : Aaron Schimberg Cinematographer : Wyatt Garfield Genre : Drama Country : USA Duration : 112 Minutes 🔸A24 എന്ന പേരിന്റെ മുകളിൽ ഒര...