Saturday, May 26, 2018

226. Eureka (2000)



Director : Shinji Aoyama

Genre : Drama

Rating : 7.9/10

Country : Japan

Duration : 218 Minutes


🔸മരണം ചിലപ്പോൾ ഒരു അനുഗ്രഹമാണ്, ജീവിക്കാൻ കഴിയാത്ത ചുറ്റുപാടുകളിൽ നിന്നും, ഓർമകളിൽ നിന്നും ഉള്ള ഒരുതരം മോചനം. എന്നാൽ അതിന് പോലും ശേഷിയില്ലാത്ത നിസ്സഹായരായ മനുഷ്യരുണ്ട് ,ഈ ചിത്രം അവരുടേതാണ്.

🔸മൂന്ന് പ്രധാന കഥാപാത്രങ്ങളാണ് ചിത്രത്തിൽ ഉള്ളത് ,സഹോദരീസഹോദരന്മാരായ നോക്കിയും കോസ്‌വേയും ബസ് ഡ്രൈവറായ മക്കോട്ടോയും.

🔸യാതൊരു മുന്പരിചയവും ഇല്ലാത്ത മൂവരും ഒരു യാത്രയിലൂടെ പരിചയപ്പെടുകയാണ്. മൂവരുടെയും ജീവിതങ്ങൾ എന്നെന്നേക്കുമായി മാറ്റി മറിച്ച ഒരു യാത്ര. പുറപ്പെട്ടവരിൽ ലക്ഷ്യസ്ഥാനത്ത് എത്തിയത് ഈ മൂന്ന് പേർ മാത്രമായിരുന്നു.

🔸ആ യാത്രയിൽ അന്ന് നടന്ന സംഭവങ്ങൾ ശിഷ്ട കാലം മൂന്ന് പേരെയും മാനസികമായി തളർത്തുകയാണ്. ആത്മഹത്യയിലേക്ക് വരെ ആലോചിച്ച് എത്തിയ മൂവരും ഒടുവിൽ ഒരു പുതിയ തിരിച്ചറിവിലേക്ക് എത്തുകയാണ് ചിത്രത്തിലൂടെ.

🔸നാല് മണിക്കൂറോളം ദൈർഖ്യമുള്ള ഈ ചിത്രം വ്യത്യസ്തമായ ആഖ്യാന ശൈലിയാലും, കളർ ടോണിനാലും ,അമ്പരപ്പിക്കുന്ന ക്ലൈമാക്സിനാലും പ്രശസ്തമാണ്.

Verdict : Very Good

No comments:

Post a Comment

1329. The Burmese Harp (1956)

Director : Kon Ichikawa Cinematographer : Minoru Yokoyama Genre : War Country : Japan Duration : 116 Minutes 🔸രണ്ടാം ലോക മഹായുദ്ധത്തോളം സിന...