Saturday, May 26, 2018

227. Casablanca (1942)



Director : Michael Curtiz

Genre : Romance

Rating : 8.6/10

Country : USA

Duration : 120 Minutes

🔸സിനിമകളെ സംബന്ധമായ ഓരോ യാത്രയിലും കാസാബ്ലാങ്ക മുന്നിൽ എത്തുമ്പോൾ ചിത്രത്തിലെ സാം എന്ന കഥാപാത്രത്തിനോട് നായിക പറഞ്ഞ സംഭാഷണമാണ് ഓർമയിൽ എത്താറ് "Play It Again Sam...For Old Times Sake".

🔸ഓരോ കാഴ്ചയിലും അവസാനിക്കരുത് എന്ന് ആഗ്രഹിച്ച ചിത്രം ,അവസാനിച്ചതിന് ശേഷം കഥാപാത്രങ്ങൾക്ക് എന്ത് സംഭവിച്ചു എന്നതറിയാൻ ആകാംക്ഷ ജനിപ്പിച്ച ചിത്രം.

🔸തന്റെ കഫെയും അതിലെ ജീവനക്കാരും അല്ലാതെ മറ്റൊന്നിനോടും താല്പര്യമില്ലാത്ത ആളാണ് റിക്. രാഷ്ട്രീയമോ കുടിപ്പകകളോ പ്രണയമോ അയാൾക്ക് വിഷയമല്ല.

🔸ഇതെല്ലാം അങ്ങനെ തന്നെ തുടർന്നു, ലോകത്തിലെ എല്ലാ നഗരങ്ങളിലും എല്ലാ തെരുവുകളിലും കഫേകൾ ഉണ്ടായിട്ടും അവ ഒഴിവാക്കി അയാളുടെ അടുത്തേക്ക് അവൾ എത്തുന്നത് വരെ.

🔸റിലീസിന്റെ എഴുപത്തഞ്ചാം വാർഷികത്തിൽ എത്തി നിൽക്കുമ്പോൾ ഇതിലും മികച്ചൊരു റൊമാന്റിക് ചിത്രം വേറെ കാണിച്ചു തരാനില്ല.


Verdict : Must Watch

No comments:

Post a Comment

1334. A Different Man (2024)

Director : Aaron Schimberg Cinematographer : Wyatt Garfield Genre : Drama Country : USA Duration : 112 Minutes 🔸A24 എന്ന പേരിന്റെ മുകളിൽ ഒര...