Director : Peter Weir
Genre : Drama
Rating : 8.1/10
Country : USA
Duration : 140 Minutes
🔸മാതാപിതാക്കളെ മാറ്റി നിർത്തിയാൽ ഒരു പക്ഷെ തിരിച്ചൊന്നും പ്രതീക്ഷിക്കാതെ നമ്മുടെ നന്മ മാത്രം ആഗ്രഹിക്കുന്നത് അധ്യാപകർ ആയിരിക്കും. അത്തരത്തിലുള്ള ഒരു വേറിട്ട അധ്യാപകന്റെ കഥയാണ് ഡെഡ് പോയേറ്റ്സ് സൊസൈറ്റി എന്ന ഈ ചിത്രം.
🔸അച്ചടക്കത്തിന് പേരുകേട്ട വെൽട്ടൻ അക്കാഡമിയാണ് കഥാ പശ്ചാത്തലം. സമൂഹത്തിന്റെ വിവിധ മേഖലകളിൽ ഉയർന്ന സ്ഥാനം വഹിക്കുന്ന ഒരുപാട് പേരെ സംഭാവന ചെയ്ത സ്കൂൾ ആണ് വെൽട്ടൻ അക്കാദമി.
🔸വെൽട്ടൻ അക്കാദമിയിലെ ഒരു പൂർവ കാല വിദ്യാർത്ഥിയാണ് ഇപ്പോഴത്തെ ഇംഗ്ലീഷ് അധ്യാപകനായ ജോൺ കീറ്റിങ്. വിദ്യാർത്ഥികളോട് വളരെ വ്യത്യസ്തമായ സമീപനമാണ് കീറ്റണിന്റെത്.
🔸പുസ്തകത്തിനുള്ളിലെ കെട്ടുകഥകളിലും കവിതകളിലും ചടഞ്ഞ് കൂടിയിരിക്കാതെ വിദ്യാർത്ഥികളോട് മാറി ചിന്തിക്കാൻ പ്രേരിപ്പിക്കുകയാണ് കീറ്റൺ. എന്നാൽ ഈ പുതിയ രീതിയോട് പലർക്കും യോജിക്കാനാവുന്നില്ല.
🔸അല്പം പൊടിപ്പും തൊങ്ങലും ചേർത്ത് ഫാസിൽ മലയാളത്തിൽ അവതരിപ്പിച്ച ഒരു ചിത്രത്തിന്റെ ഒറിജിനൽ പതിപ്പാണ് ഡെഡ് പോയേറ്റ്സ് സൊസൈറ്റി. തീർച്ചയായും കണ്ടിരിക്കേണ്ട ചിത്രങ്ങളിൽ ഒന്ന്.
Verdict : Must Watch
No comments:
Post a Comment