Director : Hirokazu Koreda
Genre : Fantasy
Rating : 7.8/10
Country : Japan
Duration : 118 Minutes
🔸ഇപ്പോൾ എവിടെയാണെന്ന് ഒരറിവുമില്ല, ഇനി എങ്ങോട്ടാണ് എന്നതിനും ഉത്തരമില്ല.ഒരു കാര്യം മാത്രം അറിയാം ,നമ്മൾ എല്ലാവരും മരിച്ചു കഴിഞ്ഞ് ഇവിടെ എത്തിയതാണ്.
🔸മരിച്ച് കഴിഞ്ഞ് ദിവസങ്ങൾ മാത്രം കഴിഞ്ഞ ആത്മാക്കൾക്ക് ഒത്തുചേരാനുള്ള സ്ഥലമാണ് വേസ്റ്റേഷൻ. അവിടത്തെ കൗൺസിലർമാരാണ് തകാഷിയും ഷിയോറിയും.
🔸മരിച്ചു കഴിഞ്ഞ് എത്തിച്ചേരുന്ന ആത്മാക്കളെ മാനസികമായി സഹായിക്കുക എന്നതിന് പുറമെ മറ്റൊരു ശ്രമകരമായ ദൗത്യം കൂടി ഉണ്ട് ഇരുവർക്കും.
🔸വേസ്റ്റേഷൻ വിട്ടുകഴിഞ്ഞാൽ എങ്ങോട്ടാണ് എന്ന് അറിയില്ലെങ്കിലും അവിടം വിട്ടുപോവുന്നവർക്ക് തങ്ങളുടെ ജീവിതത്തിൽ നിന്നും ഒരൊറ്റ സംഭവമോ വ്യക്തിയെയോ മാത്രമേ ഓർമയിൽ സൂക്ഷിക്കാൻ അവകാശമുള്ളൂ.
🔸ഇരുവരുടെയും ദൗത്യം കഠിനമാവുന്നത് ഇചിറോ എന്ന വ്യക്തിയുടെ ആത്മാവ് അവർക്ക് മുന്നിൽ എത്തുമ്പോഴാണ്. അയാളുടെ ജീവിതത്തിൽ നിന്നും ഒരു ഓർമ മാത്രം തിരഞ്ഞെടുക്കുക എന്നത് അങ്ങേയറ്റം ബുദ്ധിമുട്ട് ആയിരുന്നു.
Verdict : Very Good
No comments:
Post a Comment