Director : Otto Preminger
Genre : Crime
Rating : 8.1/10
Country : USA
Duration : 161 Minutes
🔸മിഷിഗൺ പട്ടണത്തിലെ അറിയപ്പെടുന്ന വക്കീലാണ് പോൾ ബീഗ്ലർ. ബീഗ്ലറുടെ കഴിവ് പ്രശസ്തമാണെങ്കിലും ഇപ്പോൾ നല്ല സമയമല്ല പുള്ളിക്ക്.
🔸അറ്റോർണി സ്ഥാനത്തേക്ക് മത്സരിച്ചു പരാജയപ്പെട്ടതിലും കേസുകൾ തോറ്റതിലും ഉള്ള വിഷമം പോളിനെ വല്ലാതെ അലട്ടുന്നുണ്ട്.
🔸ഒഴിവ് സമയങ്ങൾ കഴിവതും ജനങ്ങളിൽ നിന്നും ബഹളങ്ങളിൽ നിന്നും മാറി നടക്കവേ ആണ് ഒരു കൊലപാതക കേസ് വാദിക്കാനുള്ള അപേക്ഷയുമായി ലോറ എന്ന യുവതി പോളിനെ അന്വേഷിച്ച് എത്തുന്നത്.
🔸 പ്രത്യക്ഷത്തിൽ വലിയ താല്പര്യം ഒന്നും തന്നെ പോളിന് തോന്നിയില്ലെങ്കിലും കൂടുതൽ അറിയവേ കേസിന്റെ അസാധാരണത്വം വർധിച്ചു കൊണ്ട് വരികയാണ്.
🔸വാദിക്കും പ്രതിക്കും വരെ വിചിത്രമായ പെരുമാറ്റ രീതികളും ഉള്ളിൽ അപകടകരമായ രഹസ്യങ്ങളും. കണ്ടു തന്നെ അനുഭവിക്കേണ്ട മികച്ച കോർട്ട് റൂം ചിത്രം ആണ് അനാട്ടമി ഓഫ് എ മർഡർ.
Verdict : Must Watch
No comments:
Post a Comment