Monday, May 14, 2018

49. Devils On The Doorstep (2000)



Director : Jiang Wen

Genre : Drama

Rating : 8.3/10

Country : China

Duration : 164 Minutes


🔸ഒട്ടും പ്രതീക്ഷയില്ലാതെ യാതൊരു അറിവുമില്ലാതെ അപ്രതീക്ഷിതമായി കണ്ട് ഞെട്ടിയ ഒരു ചിത്രമെങ്കിലും എല്ലാ സിനിമാ ആരാധകനും ഉണ്ടാവും. അത്തരമൊരു അനുഭവമാണ് ഡെവിൾസ് ഓൺ ദി ഡോർസ്റ്റെപ് എന്ന ചിത്രവും.

🔸ജപ്പാനും ചൈനയുമായുള്ള യുദ്ധം കൊടുമ്പിരികൊണ്ടിരിക്കുന്ന സമയം. ജപ്പാന്റെയും ചൈനയുടെയും അതിർത്തിയിലുള്ള ഗ്രാമമാണ് ഹെബെയി.

🔸യുദ്ധക്കെടുതി കാരണം പൊറുതിമുട്ടിയ ഒരു കൂട്ടം ഗ്രാമവാസികൾക്കിടയിലേക്കാണ് രണ്ട് ജാപ്പനീസ് യുദ്ധത്തടവുകാരുമായി ഒരു ചൈനീസ് പടയാളി എത്തിയത്.

🔸അവരോട് അയാൾ ആവശ്യപ്പെട്ടത് ഒരു കാര്യം മാത്രം, മറ്റുള്ള പട്ടാളക്കാർ എത്തുന്നത് വരെ രണ്ട് തടവുകാരും മരിക്കാതെ നോക്കണം എന്നും അതിൽ വീഴ്ച സംഭവിച്ചാൽ അതിന്റെ വില അവരുടെ ജീവൻ ആയിരിക്കും എന്നും.

🔸വേദന കുറഞ്ഞ മരണത്തിനായി തടവുകാർ ഗ്രാമവാസികളെ പ്രകോപിപ്പിക്കുമ്പോൾ തങ്ങളുടെ ജീവന് വേണ്ടി അവരെ സംരക്ഷിക്കാനുള്ള ശ്രമത്തിലാണ് ആ പാവം കർഷകർ. തിരിച്ചുവരും എന്ന് പറഞ്ഞുകൊണ്ട് യാത്രയായ ചൈനീസ് പടയാളികൾ ആണെങ്കിൽ മടങ്ങി വന്നുമില്ല.


Verdict : Must Watch

No comments:

Post a Comment

1337. The Girl With The Needle (2024)

Director : Magnus Von Horn Cinematographer : Michal Dymek Genre : Drama Country : Denmark Duration : 123 Minutes 🔸ഉദ്ദേശം ആറോ എഴോ വർഷങ്ങൾക്...