Director : Asghar Farhadi
Genre : Drama
Rating : 7.8/10
Country : Iran
Duration : 130 Minutes
🔸നാല് വർഷത്തോളമായി കുടുംബത്തെ പിരിഞ്ഞ് ജീവിക്കുന്ന അഹമ്മദ് അവരുടെ അടുത്തേക്ക് തിരികെ ചെല്ലുന്നത് തന്റെ ഭാര്യയുടെ ഡിവോഴ്സ് പെറ്റിഷനിൽ ഒപ്പ് വെക്കാനാണ്.
🔸താൻ ഇല്ലാതിരുന്ന നാല് വർഷങ്ങൾ തന്റെ ഭാര്യയിലും മകളിലും ഉണ്ടാക്കിയ മാറ്റങ്ങൾ വലുതാണെന്ന് അഹമ്മദ് മനസിലാക്കുന്നു.
🔸അഹമ്മദിന്റെ ഭാര്യ മറ്റൊരാളുമായി അടുപ്പത്തിലാണ്. മകളാണെങ്കിൽ തന്നെ വിട്ടുപോയ അച്ഛനോടും പുതിയൊരാളുമായി ജീവിതം ആരംഭിച്ച അമ്മയോടും അങ്ങേയറ്റം വെറുപ്പും വൈരാഗ്യവും മനസ്സിൽ കൊണ്ടു നടക്കുന്നു.
🔸തന്റെ കഴിവുകേടിലും ചെയ്തുപോയ തെറ്റുകളിലുമുള്ള പശ്ചാത്താപം അഹമ്മദിനെ വേട്ടയാടുകയാണ്. എന്നാൽ ഭാര്യയുടെ കാമുകനായ സമീറിൽ അഹമ്മദിന് പല സംശയങ്ങളും ഉണ്ടായിരുന്നു.
🔸കുടുംബ ബന്ധങ്ങൾ തുറന്നുകാട്ടുന്നതിൽ മികവ് കാട്ടാറുള്ള ഇറാൻ സിനിമാ ലോകത്ത് നിന്നും അസ്‌ഗർ ഫർഹാദിയുടെ മറ്റൊരു ക്ലാസിക് ചിത്രം.
Verdict : Must Watch
No comments:
Post a Comment