Wednesday, May 9, 2018

17. Raven's End (1963)



Director : Bo Widerberg

Genre : Drama

Rating : 7.9/10

Country : Sweden

Duration : 101 Minutes

🔸കൈവെച്ച മേഖലകളിലെല്ലാം പരാജയപ്പെട്ട ഒരു എഴുത്തുകാരനാണ് ആൻഡേർസ്. തന്റെ അവസാന കൃതിക്കും പ്രസാധകനെ കിട്ടാത്തതിൽ അയാൾക്ക് അതിയായ വിഷമമുണ്ട്.

🔸അച്ഛനും അമ്മയും കാമുകിയും ഉൾപ്പെടുന്നതാണ് ആൻഡേഴ്സിന്റെ കുടുംബം. ജോലിക്കൊന്നും തന്നെ പോവാത്ത തികഞ്ഞ ഒരു മദ്യപാനിയാണ് ആൻഡേഴ്സിന്റെ അച്ഛൻ.

🔸അയൽക്കാരുടെ വസ്ത്രങ്ങൾ അലക്കിക്കൊടുക്കുമ്പോൾ  അമ്മയ്ക്ക് ലഭിക്കുന്ന തുച്ഛമായ ശമ്പളത്തിലാണ് ആ കുടുംബം ജീവിച്ചു പോവുന്നത്.

🔸കാമുകിയാണെങ്കിൽ ആൻഡേഴ്സിനെ വരച്ച വരയിൽ നിർത്തുന്ന സ്വഭാവക്കാരിയും. ആൻഡേഴ്സിന് അല്പം എങ്കിലും ആശ്വാസം പകരുന്നത് ഫുട്ബോൾ കളിക്കാരനായ സുഹൃത്താണ്.

🔸കണക്കുകൂട്ടലുകൾ തെറ്റിച്ചുകൊണ്ട് കാമുകി ഗർഭിണി ആവുന്നതും വിടാതെ പിന്തുടരുന്ന പരാജയങ്ങളും ആൻഡേഴ്സിനെ സഹനത്തിന്റെ അവസാന പരിധിയും കടത്തി വിടുകയാണ്.

Verdict : Must Watch

No comments:

Post a Comment

1337. The Girl With The Needle (2024)

Director : Magnus Von Horn Cinematographer : Michal Dymek Genre : Drama Country : Denmark Duration : 123 Minutes 🔸ഉദ്ദേശം ആറോ എഴോ വർഷങ്ങൾക്...