Thursday, May 24, 2018

188. Peeping Tom (1960)



Director : Michael Powell

Genre : Horror

Rating : 7.7/10

Country : UK

Duration : 101 Minutes

🔸ജീവിതത്തിൽ എന്തിനോടെങ്കിലും ആസക്തി തോന്നാത്തവർ കുറവായിരിക്കും.അത് ഒന്നെങ്കിൽ ലഹരി പദാർത്ഥങ്ങൾ ആവാം അല്ലെങ്കിൽ സിനിമ പോലെ വിനോദങ്ങളുമാവാം.കഥാനായകനായ ടോമിന്റെ താല്പര്യ മേഖല കുറച്ച് വിവാദം ഉളവാക്കുന്നതാണ്.

🔸ഫോട്ടോഗ്രാഫറായ ടോമിന്റെ ഹോബി എന്നത് സുന്ദരിമാരായ സ്ത്രീകളെ വശീകരിക്കുന്നതും അവരെ കൊല്ലുന്നതും ആ കൊല്ലുന്ന നിമിഷത്തില് അവരുടെ മുഖത്ത് ഉണ്ടാവുന്ന ഭയം ക്യാമെറയിൽ ചിത്രീകരിക്കുന്നതുമാണ്.

🔸ഈ ചിത്രീകരിച്ച വിഡിയോകൾ വീണ്ടും കാണുന്നത് അയാളിൽ ആവേശം ഉളവാക്കുന്നു. സ്ത്രീകളുടെ മുഖത്ത് കാണുന്ന മരണഭയം അയാളെ ആവേശഭരിതനാക്കുന്നു.

🔸ഒരു ശരീരത്തിനുള്ളിൽ ഒന്നിലധികം വ്യക്തിത്വങ്ങൾ ഒളിപ്പിച്ചു വെച്ചിട്ടുണ്ട് ടോം.ചില സമയങ്ങളിൽ കൊലയാളി ആണെങ്കിൽ മറ്റ് സമയത്ത് അയാൾ ഉത്തരവാദിത്തം ഉള്ള കുടുംബസ്ഥനാണ്.

🔸തിരിച്ചു പോവാൻ കഴിയാത്ത വിധം ടോമിലെ കൊലയാളി അയാളുടെ യഥാർത്ഥ വ്യക്തിത്വത്തെ മറികടന്നിരിക്കുന്നു. എന്ത് കൊണ്ട് ടോം ഇങ്ങനെയൊക്കെ ആയിത്തീർന്നു എന്നതിന് അപകടകരമായ ഒരു കഥയും ചിത്രത്തിൽ ഉണ്ട്.

Verdict : Very Good

No comments:

Post a Comment

1333. University Of Laughs (2004)

Director : Mamoru Hoshi Cinematographer : Hiroshi Takase Genre : Drama Country : Japan Duration : 121 Minutes 🔸വളരെ ഇൻട്രസ്റ്റിംഗ് ആയൊരു സി...