Director : Jim Jarmusch
Genre : Comedy
Rating : 7.8/10
Country : USA
Duration : 107 Minutes
🔸ഒരാൾ മറ്റൊരാളുടെ കൂട്ടുകാരനാവുന്നത് എപ്പോഴാണ് ?? എന്താണ് അതിന്റെ മാനദണ്ഡം ?? ഒരു സുഹൃത്ത് എന്നാൽ എന്താണ് ?? ഈ ചോദ്യങ്ങൾ എല്ലാം തന്നെ പ്രസക്തമാവുന്ന ചിത്രം ആണ് ഡൌൺ ബൈ ലോ.
🔸ജയിൽമുറിയിൽ വെച്ച് കണ്ടു മുട്ടുന്നത് വരെ ജാക്കും സാകും തമ്മിൽ യാതൊരു വിധ മുൻപരിചയവും ഇല്ലായിരുന്നു.
🔸പ്രത്യക്ഷത്തിൽ ഒരു വിധത്തിലും യോജിച്ചു പോവാത്ത ഇരുവരെയും ബന്ധിപ്പിക്കുന്ന ഒരു കാരണം ഉണ്ടായിരുന്നു, ഇരുവരും ചെയ്യാത്ത കുറ്റത്തിനുള്ള ശിക്ഷയാണ് അനുഭവിക്കുന്നത് എന്ന കാരണം.
🔸വഴക്കൊഴിഞ്ഞു നേരമില്ലാത്ത ഇരുവർക്കിടയിലേക്കും ഇറ്റാലിയൻ സഞ്ചാരിയായ ബോബ് എത്തുന്നത് രക്ഷപ്പെടാനുള്ള ഒരു വഴിയുമായി ആയിരുന്നു.
🔸കഥാസന്ദർഭത്തിന് ഊന്നൽ കൊടുക്കാതെ കഥാപാത്രങ്ങൾ തമ്മിലുള്ള സംഭാഷണങ്ങൾക്ക് പ്രാധാന്യം നൽകിയ ഈ ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രം ഒരു മികച്ച അനുഭവം ആയിരിക്കും എന്ന് ഉറപ്പ്.
Verdict : Very Good
No comments:
Post a Comment