Director : Makoto Shinkai
Genre : Animation
Rating : 8.5/10
Country : Japan
Duration : 107 Minutes
🔸തന്റെ ജീവിതത്തിൽ ഇന്നുവരെ കണ്ടിട്ടില്ലാത്ത, കേട്ടുകേൾവി പോലുമില്ലാത്ത ഒരാളായി ഒരുദിവസം മാറാൻ കഴിഞ്ഞാൽ എങ്ങനെ ഉണ്ടാവും ??
🔸ജപ്പാനിലെ ഒരു പിന്നോക്ക ഗ്രാമത്തിലെ സ്കൂളിൽ വിദ്യാർത്ഥിയാണ് മിസുഹ. പെണ്ണ് ആയി ജനിച്ചതിനാൽ തന്നെ ഒരുപാട് വിട്ടുവീഴ്ചകൾ ചെയ്യേണ്ടി വരുന്നു അവൾക്ക്.
🔸എന്നാൽ ഇനി ഒരു ജന്മമുണ്ടെങ്കിൽ ആണായി ജനിക്കണം എന്ന അവളുടെ ആഗ്രഹം ദൈവം ഈ ജന്മത്തിൽ തന്നെ സാധിച്ചു കൊടുക്കുകയാണ് ടാകി എന്ന യുവാവിലൂടെ.
🔸പ്രശ്നങ്ങളിൽ നിന്നും ഒളിച്ചോടേണ്ടി വരുന്ന ഇരുവർക്കും ഈ പുതിയ സിദ്ധി ഒരനുഗ്രഹമായി മാറുന്നു.
🔸പക്ഷെ മിസുഹായെ നേരിൽ കാണണം എന്ന ടാക്കിയുടെ ആഗ്രഹം മാത്രം നീണ്ട് പോവുന്നു. ഒരു ദിവസം മുന്നറിയിപ്പില്ലാതെ മിസുഹ ടാക്കിയയുടെ ജീവിതത്തിൽ നിന്നും അപ്രത്യക്ഷയാവുകയാണ്.
Verdict : Must Watch
No comments:
Post a Comment