Director : Nikita Mikhalkov
Genre : Drama
Rating : 8/10
Country : Russia
Duration : 135 Minutes
🔸1936ലെ റഷ്യ ആണ് കഥാ പശ്ചാത്തലം. ബന്യ ഗ്രാമത്തിലെ കൃഷിസ്ഥലത്ത് വിശ്രമിക്കുകയാണ് റഷ്യൻ പട്ടാളത്തിലെ കമാന്റിങ് ഓഫീസർ ആയ പെട്രോവിച്ചും കുടുംബവും.
🔸റഷ്യയിലെ ഉന്നത ബോൾഷെവിക് നേതാവായ പെട്രോവിച്ച് റഷ്യൻ ആഭ്യന്തര യുദ്ധങ്ങളിൽ പങ്കെടുക്കുകയും, വിജയത്തിൽ പങ്ക് വഹിക്കുകയും ചെയ്ത ആളാണ്. പൊതുവെ ജനസമ്മതനായ പെട്രോവിച്ച് സ്റ്റാലിന്റെ സുഹൃത്തുമായിരുന്നു.
🔸സന്തോഷത്തോടെയും സമാധാനത്തോടെയും മുന്നോട്ട് പൊയ്ക്കൊണ്ടിരുന്ന ആ കുടുംബത്തിൽ പ്രശ്നങ്ങൾ ആരംഭിക്കുന്നത് പെട്രോവിച്ചിന്റെ ഭാര്യ മാര്ഷ്യയുടെ പഴയ സുഹൃത്ത് മിത്യയുടെ വരവോടെയാണ്.
🔸മിത്യ മാർഷ്യയുടെ വെറുമൊരു സുഹൃത്തല്ല, അവർ തമ്മിൽ ഉള്ള ബന്ധം കല്യാണം വരെ എത്തിയ ഒരു കാലം ഉണ്ടായിരുന്നു.
🔸മിത്യയ്ക്ക് പെട്രോവിച്ചിനോട് അടങ്ങാത്ത പക ഉണ്ടെങ്കിലും ഈ വരവിൽ അയാൾക്ക് മറ്റ് ചില ഉദ്ദേശങ്ങൾ ഉണ്ടായിരുന്നു.
Verdict : Must Watch
No comments:
Post a Comment