Director : Jang Cheol Soo
Genre : Thriller
Rating : 7.3/10
Country : Korea
Duration : 115 Minutes
🔸വർഷങ്ങളായുള്ള ഒറ്റപ്പെട്ട ജീവിതവും ജോലിയിലെ സമ്മർദവും ഹെവോണിനെ മാനസികമായി തളർത്തിയിരുന്നു.
🔸ഒരു മാറ്റത്തിന് വേണ്ടി തയ്യാറെടുക്കുമ്പോൾ അടുത്ത സുഹൃത്താണ് കുട്ടിക്കാലത്ത് ജീവിച്ച ദ്വീപിനെ ഓര്മപെടുത്തിയത്.
🔸തനിക്ക് നഷ്ട്ടപെട്ടതെന്തോ അവിടെയുണ്ടെന്ന് ഹെവോണിന് അറിയാമായിരുന്നു. ദ്വീപിൽ വെച്ചാണ് ഹെവോൺ തന്റെ കളിക്കൂട്ടുകാരിയായ ബൊഘ്നമിനെ കണ്ടുമുട്ടുന്നത്.
🔸ഭയവും സംശയവും ബൊഘ്നമിന്റെ വാക്കുകളിൽ നിറഞ്ഞു നിൽക്കുന്നുണ്ടായിരുന്നു. തനിക്ക് പരിചയമുള്ള ദ്വീപോ നിവാസികളോ അല്ല ഇപ്പോഴുള്ളതെന്ന് ഹെവോൺ വൈകിയാണ് അറിയുന്നത്.
🔸പ്രേക്ഷകരെ ആകാംക്ഷയുടെ മുൾമുനയിൽ നിർത്തുന്ന രീതിയിൽ മുന്നേറുന്ന പ്രസ്തുത ചിത്രം കാഴ്ചക്കാരന് ആസ്വാദനത്തിന്റെ പുതിയ മാനങ്ങൾ പകരും എന്നതിൽ സംശയമില്ല.
Verdict : Very Good
No comments:
Post a Comment