Director : Bryan Bertino
Genre : Horror
Rating : 6.2/10
Country : USA
Duration : 107 Minutes
🔸1960കളിലെ കാലിഫോർണിയ നഗരത്തിൽ പൊലീസിന് തലവേദന സൃഷ്ട്ടിച്ച ഒരു കുറ്റവാളി സംഘമായിരുന്നു മാൻസൺ കുടുംബം. ഒരുപാട് വിവാദത്തിന് പാത്രമായ നടി ഷാരോൺ ടേയ്റ്റിന്റെ കൊലപാതകം ഉൾപ്പെടെ നൂറുകണക്കിന് നരഹത്യകളിൽ ഇവർക്ക് പങ്കുണ്ടെന്ന് പറയപ്പെടുന്നു.
🔸തങ്ങളുടെ സുഹൃത്തിന്റെ വിവാഹത്തിൽ പങ്കെടുത്ത ശേഷം വീട്ടിൽ തിരിച്ചെത്തിയതാണ് ജെയിംസും കിർസ്റ്റീനും.
🔸ഒട്ടും ജനവാസമില്ലാത്ത കാട്ടിനുനടുവിലുള്ള വീട്ടിൽ ഇരുവരും താമസിക്കാൻ എത്തിയിട്ട് അധിക കാലമായില്ല. ജെയിംസും കിർസ്റ്റീനും കുറച്ചു നാളുകളായി അത്ര രസത്തിലല്ല.
🔸ഇരുവരും തമ്മിൽ ഒട്ടും സ്വരച്ചേർച്ചയില്ലാഞ്ഞ അത്തരമൊരു ദിവസത്തിലാണ് അവരുടെ വാതിൽക്കൽ ആ മൂന്ന് അപരിചിതർ എത്തിയത്.
🔸മൂന്ന് പേരുടെയും മുഖങ്ങൾ മറച്ചിരുന്നു അവരുടെ ഉദ്ദേശങ്ങൾ ആണെങ്കിൽ വ്യക്തവുമായിരുന്നില്ല. ലോജിക്കിനെ കുറിച്ച് വേവലാതിപ്പെടാതിരുന്നാൽ ഒന്നര മണിക്കൂർ പ്രേക്ഷകനെ പിടിച്ചിരുത്തുന്ന ചിത്രമാണ് ദി സ്‌ട്രേൻജേർസ്.
Verdict : Above Average
No comments:
Post a Comment