Saturday, May 26, 2018

214. Star Wars The Force Awakens (2015)



Director : JJ Abrams

Genre : Sci-Fi

Rating : 8/10

Country : USA

Duration : 135 Minutes


🔸ഡാർത്ത് വേഡറിന്റെ വീഴ്ചയും റിബൽ പോരാളികളുടെ വിജയവും കഴിഞ്ഞ് മുപ്പത് വർഷങ്ങൾ പിന്നിട്ടിരിക്കുന്നു. സമാധാന പൂർണമായ അന്തരീക്ഷമാണ് ഗാലക്സിയിൽ എങ്ങും.

🔸എംപെററുടെ ഭീകര ഭരണത്തിനെതിരെ ഉള്ള യുദ്ധത്തിൽ പ്രധാന പങ്ക് വഹിച്ചവരെല്ലാം പല വഴി പോയ് മറഞ്ഞിരിക്കുന്നു. പഴയ സംഭവങ്ങളെല്ലാം കെട്ടുകഥകളാണ് ഇന്നത്തെ തലമുറയ്ക്ക്.

🔸വിപ്ലവ പോരാളികളുടെ സേനയുടെ അമരത്ത് ലെയ ഓർഗാന ഇന്നുമുണ്ടെങ്കിലും സഹോദരനും പഴയ സീരീസിലെ നായകനുമായ ലൂക് തെളിവൊന്നും ബാക്കിവെക്കാതെ അപ്രത്യക്ഷമായിരിക്കുന്നു.

🔸കുഴിച്ചുമൂടപ്പെട്ട വേഡറുടെ ഓർമകളിൽ നിന്നും പുതിയ ഒരു വില്ലൻ ഉയർത്തെഴുനേൽക്കുമ്പോൾ പുതിയ തലമുറയ്‌ക്കൊപ്പം പഴയ താരങ്ങളും എത്തുകയാണ് ഈ ചിത്രത്തിൽ.

🔸സ്റ്റാർ വാർസ് സീക്വൽ സീരിസിലെ ആദ്യ ചിത്രം. ശരാശരിയിൽ ഒതുങ്ങിപ്പോയ രണ്ടാമത് സീരീസിന് ശേഷം ഫ്രാൻഞ്ചൈസിനെ ഉയർത്തി കൊണ്ടുവന്ന മികച്ച ചിത്രമാണ് ഫോഴ്‌സ് എവെക്കൻസ്.

Verdict : Very Good

No comments:

Post a Comment

1329. The Burmese Harp (1956)

Director : Kon Ichikawa Cinematographer : Minoru Yokoyama Genre : War Country : Japan Duration : 116 Minutes 🔸രണ്ടാം ലോക മഹായുദ്ധത്തോളം സിന...