Saturday, May 26, 2018

216. Only Lovers Left Alive (2013)



Director : Jim Jarmusch

Genre : Drama

Rating : 7.3/10

Country : Germany

Duration : 123 Minutes


🔸രണ്ട് കമിതാക്കൾ തമ്മിലുള്ള പ്രണയം പ്രമേയമാക്കിക്കൊണ്ട് സിനിമ ഉണ്ടായ കാലം തൊട്ടേ ചിത്രങ്ങൾ വന്നിട്ടുണ്ടെങ്കിലും ഈ ചിത്രത്തിന് ഒരു പ്രത്യേകതയുണ്ട്. ഇതിലെ കമിതാക്കൾ ചോരകുടിയന്മാരായ രക്തരക്ഷസ്സുകളാണ്.

🔸തങ്ങളുടെ ചുറ്റിലുമുള്ള മനുഷ്യരെയും ഭക്ഷണമാക്കി കൊണ്ടാണ് ഭാര്യാഭർത്താക്കന്മാരായ ആദാമും ഈവും ഇതുവരെ ജീവിച്ചുപോന്നത്.

🔸നൂറ്റാണ്ടുകൾ പ്രായമുണ്ട് ഇരുവർക്കും, വയസ്സും ഓർമകളും നഷ്ട്ടപ്പെട്ട് തുടങ്ങിയിരിക്കുന്നു.എന്തിനെന്ന് അറിയാതെ തുടർന്നു പോയിക്കൊണ്ടിരിക്കുന്ന ഈ ജീവിതം ഒരു ബാധ്യത ആയി മാറിയിരിക്കുന്നു.

🔸മുൻപേ വന്നവരും ഒപ്പം നടന്നവരും എന്നോ പോയി മറഞ്ഞു ,കൂടെയുള്ളവർ ഒരുനാൾ വിട്ടുപിരിയും എന്നതും ഉറപ്പ് ആണ്. തങ്ങളുടെ ജീവിതത്തിന്റെ കാര്യകാരണം മനസിലാക്കാനാവാത്ത ഇരുവർക്കും ഇടയിലേക്ക് പുതിയ ഒരതിഥി കടന്നു വരികയാണ്.

🔸പ്രണയവും നഷ്ട്ടപ്പെടലും വേദനയും നിരാശയും പശ്ചാത്താപവും തുടങ്ങി ഒരു മനുഷ്യൻ തന്റെ ജീവിത കാലയളവിൽ അനുഭവിക്കുന്ന വികാരങ്ങൾ ഒരു രക്തരക്ഷസ്സിലൂടെ തുറന്ന് കാട്ടുകയാണ് ഈ മനോഹര ചിത്രം.

Verdict : Good

No comments:

Post a Comment

1329. The Burmese Harp (1956)

Director : Kon Ichikawa Cinematographer : Minoru Yokoyama Genre : War Country : Japan Duration : 116 Minutes 🔸രണ്ടാം ലോക മഹായുദ്ധത്തോളം സിന...