Director : Takeshi Kitano
Genre : Drama
Rating : 7.9/10
Country : Japan
Duration : 122 Minutes
🔸പ്രായമായ മുത്തശ്ശിയോടൊപ്പം ജപ്പാനിലെ ഗ്രാമപ്രദേശത്ത് ജീവിക്കുകയാണ് കുട്ടിയായ മസാവോ. അച്ഛനമ്മമാരെ കുറിച്ച് ഓർമപോലുമില്ല മസാവോയ്ക്ക്.
🔸എന്നോ മരിച്ചുപോയ തന്റെ അച്ഛനമ്മമാരെ കുറിച്ചുള്ള മുത്തശ്ശിയുടെ കഥകൾ കേട്ട് വളർന്ന മസാവോയെ തേടി ഒരു നാൾ ഒരു കൊറിയർ എത്തുകയാണ്. അവന്റെ അമ്മയുടേതെന്ന് തോന്നിപ്പിക്കുന്ന അടയാളങ്ങളുമായി.
🔸നിരുത്സാഹപ്പെടുത്തിയ മുത്തശ്ശിയെ മറികടന്ന് സത്യം അറിയാനായി നൂറ് കണക്കിന് കിലോമീറ്റർ അപ്പുറമുള്ള നഗരത്തിലേക്ക് യാത്ര തിരിക്കുകയാണ് മസാവോ.
🔸യാത്രയ്ക്കിടയിലാണ് മസാവോ കികുചിറോയെ പരിചയപ്പെടുന്നത്. മധ്യവയസ്കനായ അയാളും ആ യാത്രയിൽ ഭാഗമാവുകയാണ്.
🔸ജാപ്പനീസ് ഗ്രാമങ്ങളിലൂടെയുള്ള അതിമനോഹരമായ ഈ റോഡ് മൂവി പിന്നീട് തമിഴിൽ നന്ദലാല എന്ന പേരിൽ എത്തുക ഉണ്ടായി.
Verdict : Very Good
No comments:
Post a Comment