Director : Gregory Chukrai
Genre : War
Rating : 8.1/10
Country : Russia
Duration : 89 Minutes
🔸ഒരു പട്ടാളക്കാരന്റെ ജീവിതം എന്നത് ത്യാഗവും വേദനയും നിറഞ്ഞതാണ്. അയാൾ ഓരോ നിമിഷവും അനുഭവിക്കുന്ന അനിശ്ചിതാവസ്ഥ, വേർപാടിന്റെ വേദന എന്നിവ പറഞ്ഞറിയിക്കാനാവില്ല.
🔸രണ്ടാം ലോകമഹായുദ്ധക്കാലത്തെ റഷ്യൻ പട്ടാളത്തിൽ പ്രൈവറ്റ് ആണ് പത്തൊമ്പത് വയസ്സുകാരനായ അലോഷ്യ. പ്രായത്തിന് വിപരീതമായ ധൈര്യമാണ് അലോഷ്യയുടെ പ്രത്യേകത.
🔸ജർമൻ പട്ടാളത്തിന്റെ ആക്രമണത്തിൽ തകർന്ന ക്യാമ്പിനെ രണ്ട് ടാങ്കുകൾ ഒറ്റയ്ക്ക് തകർത്തുകൊണ്ട് താങ്ങി നിർത്തിയത് അലോഷ്യയുടെ ധൈര്യം മാത്രമാണ്.
🔸മെഡലിന് പകരമായി തന്റെ ജനറലിനോട് അയാൾ ആവശ്യപ്പെട്ടത് അമ്മയെ കാണാനായി തന്റെ ഗ്രാമത്തിൽ പോവാൻ അനുവദിക്കണം എന്നാണ്.
🔸തന്റെ ഗ്രാമത്തിലേക്കുള്ള അലോഷ്യയുടെ ആറ് ദിവസത്തെ യാത്രയാണ് ഈ ചിത്രം. തന്റെ യാത്രയിൽ കാണുന്ന വിവിധ മുഖങ്ങളിൽ അയാൾ കാണുന്നത് യുദ്ധം വരുത്തിയ പലപല മാറ്റങ്ങളാണ്.
Verdict : Must Watch

No comments:
Post a Comment