Director : Rudolph Mate
Genre : Film Noir
Rating : 7.4/10
Country : USA
Duration : 84 Minutes
🔸ഒരുപാട് ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ കണ്ടെത്തേണ്ടതുണ്ട് ,തന്റെ മുന്നിൽ ബാക്കിയുള്ളത് കേവലം മണിക്കൂറുകൾ മാത്രവും. ഫ്രാങ്ക് ബിഗലോ ആകെ ധർമ സങ്കടത്തിലാണ്.
🔸ഫ്രാങ്കിന്റെ വിഷമത്തിന്റെ കാരണം കുറച്ച് പ്രശ്നമാണ്. അയാൾ കഴിച്ച ഭക്ഷണത്തിലോ കുടിച്ച വെള്ളത്തിലോ വിഷാംശം കലർന്നിട്ടുണ്ട് ,ആരോ മനഃപൂർവം ചെയ്തതാണ് എന്നാണ് ഫ്രാങ്കിന്റെ നിഗമനം.
🔸ആരായാലും എന്തായാലും വിഷം ഫ്രാങ്കിന്റെ ശരീരത്തിൽ എത്തിയിട്ടുണ്ട് ,കേവലം മണിക്കൂറുകളോ അല്ലെങ്കിൽ ദിവസങ്ങളോ മാത്രമാണ് ഫ്രാങ്കിന് ആയുസ്സ് ബാക്കിയുള്ളത്.
🔸താൻ ഈ ലോകം വിട്ട് പോവുന്നതിന് മുന്നേ തന്റെ മരണത്തിന് കരണക്കാരായവരെ പിടികൂടേണ്ടി ഇരിക്കുന്നു ,അറിയാതെ പോവുന്ന കാര്യം ഫ്രാങ്കിന് ചിന്തിക്കാൻ കൂടി വയ്യ.
🔸ഇനി അങ്ങോട്ട് ഒരു മത്സരമാണ് ,മരിച്ച് വീഴുന്നതിന് മുൻപ് മറഞ്ഞിരിക്കുന്ന എതിരാളിയെ കണ്ടെത്തണം. എന്തിനായിരുന്നെന്നും എങ്ങനെ ആയിരുന്നെന്നും അറിയണം ,അറിഞ്ഞേ പറ്റൂ.
Verdict : Very Good

No comments:
Post a Comment