Director : Mohsen Makhmalbaf
Genre : Documentary
Rating : 7.7/10
Country : Iran
Duration : 75 Minutes
🔸സിനിമ ,നൂറ്റി ഇരുപത്തി അഞ്ചാം വാര്ഷികത്തിലേക്ക് കടക്കുന്ന ഈ വേളയിൽ സിനിമ നമ്മൾക്കോരോരുത്തർക്കും എന്തായിരുന്നു എന്നൊരു അവലോകനം ആവശ്യമാണ്.
🔸ചിലർക്ക് വിനോദം ,ചിലർക്ക് ജീവിതം ,മറ്റ് ചിലർക്ക് നിർവചിക്കാൻ കഴിയാത്ത ,ഒഴിച്ചുകൂടാൻ കഴിയാത്ത എന്തൊക്കെയോ ആണ് സിനിമ എന്നത്.
🔸ലോകത്തിന് മുൻപ് സിനിമ എന്ന വസ്തുത അവതരിച്ചതിന്റെ നൂറാം വാർഷികത്തിൽ ഇറാനിയൻ സിനിമ മേഖല നൽകിയ സമ്മാനമാണ് സലാം സിനിമ എന്ന ഈ ചിത്രം.
🔸രാജ്യത്തെ സിനിമാ പ്രേമികളുടെയും സാധാരണക്കാരുടെയും ജീവിതത്തിൽ സിനിമയ്ക്കുള്ള സ്ഥാനവും അതിന്റെ വലിപ്പവും അതിമനോഹരമായി വരച്ചിട്ടിട്ടുണ്ട് ഈ ചിത്രം.
🔸ഒരു ഷൂട്ടിങ്ങിന് വേണ്ടി നടന്മാരെ ക്ഷണിച്ച വേളയിൽ തങ്ങൾ പ്രതീക്ഷിച്ചതിന്റെ പത്തിരട്ടി ജനങ്ങൾ കടന്ന് വരുന്നതും ,അവർക്ക് സിനിമയോടുള്ള അഭിനിവേശവും ആണ് ചിത്രത്തിന്റെ പ്രമേയം.
Verdict : Very Good

No comments:
Post a Comment