Director : Jim Jarmusch
Genre : Drama
Rating : 7.2/10
Country : USA
Duration : 106 Minutes
🔸ബിസിനസ് ജീവിതത്തിൽ വലിയ വിജയമാവാൻ കഴിഞ്ഞെങ്കിലും കുടുംബ ജീവിതത്തിൽ വട്ടപൂജ്യമാണ് ഡോൺ ജോൺസ്റ്റൻ.
🔸തന്റെ കമ്പ്യൂട്ടർ കമ്പനിയിൽ നിന്നും വിരമിച്ച ഡോൺ ജീവിതത്തിന്റെ സായാഹ്നകാലം സിനിമ കണ്ടും പാട്ട് കേട്ടുമാണ് ചിലവഴിക്കുന്നത്.
🔸ഓർമിക്കാനാവുന്നതിൽ അധികം കാമുകിമാർ ഉണ്ടായിരുന്നു എന്ന് അഹങ്കാരം കൊണ്ട ഡോണിന് അയാളുടെ ഭാഷയിൽ പറഞ്ഞാൽ ഇന്ന് അന്വേഷിച്ചു വരാൻ ആരുമില്ല.
🔸എന്നാൽ ഒരുദിവസം പഴയ കാമുകിമാരിലൊരാളുടെ കത്ത് ഡോണിനെ തേടി എത്തുകയാണ്. അയാളുടെ മകൻ അയാളെ അന്വേഷിച്ച് വരുന്നുണ്ട് എന്നായിരുന്നു പേര് വെളിപ്പെടുത്താത്ത കത്തിന്റെ ഉള്ളടക്കം.
🔸തന്റെ ഓർമയിൽ തങ്ങി നിൽക്കുന്ന അഞ്ച് സ്ത്രീകളെ അന്വേഷിച്ചു കൊണ്ടുള്ള ഡോണിന്റെ യാത്രയാണ് ഈ മനോഹരമായ ചിത്രം.
Verdict : Good

No comments:
Post a Comment