Director : Boong Joon Ho
Genre : Adventure
Rating : 7.4/10
Country : Korea
Duration : 120 Minutes
🔸മനുഷ്യരും മൃഗങ്ങളും തമ്മിലുള്ള ബന്ധം പ്രമേയമാക്കി കൊണ്ടുള്ള ചിത്രങ്ങൾക്ക് എല്ലാ കാലത്തും ഒരല്പം ഭംഗി കൂടുതലായി തോന്നിയിട്ടുണ്ട് ,ഈ ചിത്രത്തിലും സ്ഥിതി ഗതികൾ വ്യത്യസ്തമല്ല.
🔸ഓക്ജ എന്ന ചിത്രം പത്ത് വയസ്സുകാരിയായ മിജയുടെയും അവൾ പോറ്റി വളർത്തിയ ഭീമാകാരനായ പന്നി ഓക്ജയുടെയും കഥയാണ്.
🔸നിർവചിക്കാനാവാത്ത ബന്ധമാണ് ഇരുവരും തമ്മിൽ ,ഓർമവെച്ച കാലം മുതൽക്കേ കണ്ട് പരിചയിച്ചവർ ആയതിനാൽ തന്നെ ഇരുവർക്കും അൽപ സമയം പോലും പിരിഞ്ഞിരിക്കാൻ വയ്യ.
🔸എന്നാൽ മനുഷ്യൻ ആഗ്രഹിക്കുന്നത് ഒന്നും വിധി നിശ്ചയിക്കുന്നത് വേറൊന്നും എന്ന പൊതു തത്വം ശെരി വെച്ച് കൊണ്ട് ഇരുവർക്കും പിരിയേണ്ടി വരികയാണ്.
🔸ഓക്ജയെ തിരികെ ലഭിക്കാനായി മിജ നടത്തുന്ന യാത്രയാണ് ഈ ചിത്രം ,ഒപ്പം തന്നെ മൃഗങ്ങൾ നേരിടുന്ന ശാരീരിക മാനസിക പീഡനങ്ങളും ചിത്രത്തിന് പ്രമേയം ആവുന്നു.
Verdict : Very Good

No comments:
Post a Comment