Director : Richard Linklater
Genre : Mystery
Rating : 7.3/10
Country : USA
Duration : 86 Minutes
🔸പൂർണ്ണമായും ഒരു മുറിക്കുള്ളിൽ ചിത്രീകരിച്ച അപൂർവം ചിത്രങ്ങളിൽ ഒന്നാണ് ടേപ്പ്. മൂന്ന് കഥാപാത്രങ്ങൾ ഉൾപ്പെട്ട ചിത്രം വർഷങ്ങൾക്ക് ശേഷം കണ്ടുമുട്ടുന്ന സുഹൃത്തുക്കളുടെ കഥയാണ്.
🔸തങ്ങളുടെ കോളേജ് കാലഘട്ടത്തിലെ അടുത്ത സുഹൃത്തുക്കളായിരുന്നു ആമിയും വിൻസും ജോണും. എല്ലാ കാര്യങ്ങളിലും ഇവർ ഒരുമിച്ചായിരുന്നു.
🔸ഈ മൂന്ന് പേർക്കുമിടയിൽ രഹസ്യങ്ങളൊന്നും ഇല്ലായിരുന്നു, അല്ലെങ്കിൽ അങ്ങനെ അവർ വിശ്വസിച്ചു. കോളേജ് കാലത്തിനപ്പുറം പല കാരണങ്ങൾ കൊണ്ടും സൗഹൃദം നീണ്ടു പോയില്ല.
🔸പത്ത് വർഷങ്ങൾക്ക് ശേഷം കണ്ടുമുട്ടുന്ന ഈ മൂന്ന് പേർക്കുമിടയിൽ ഒരുപാട് മാറ്റങ്ങൾ കാലം കൊണ്ടുവന്നിരിക്കുന്നു. ഈ കൂടിക്കാഴ്ചയ്ക്ക് ഒരു കാരണം ഉണ്ടായിരുന്നു.
🔸മൂന്ന് പേരുടെയും ജീവിതം മാറ്റിമറിച്ച ഒരു കാരണം. തിരിച്ചു കൊണ്ടുവരാൻ കഴിയാത്ത വിധം മൂന്ന് ജീവിതങ്ങൾ തിരുത്തിയെഴുതപ്പെട്ട ഒരു അപകടകരമായ കാരണം.
Verdict : Very Good

No comments:
Post a Comment