Director : Sidney Lumet
Genre : Mystery
Rating : 7.3/10
Country : UK
Duration : 131 Minutes
🔸മനുഷ്യൻ വിധിക്കുന്നതിനും ഇച്ഛിക്കുന്നതിനും അപ്പുറം ദൈവ വിധി എന്നൊന്ന് ഉണ്ടാവണം. അല്ലെങ്കിൽ ആ കൊലപാതകം ഒരല്ലലും ഇല്ലാതെ അന്ന് അരങ്ങേറുമായിരുന്നു ,ആർക്കും കണ്ടുപിടിക്കാൻ കഴിയാതെ കൊലയാളി അപ്രത്യക്ഷൻ ആകുമായിരുന്നു.
🔸ലോകപ്രശസ്തനായ കുറ്റാന്വേഷകൻ ഹെർക്യൂലെ പോയിരേറ്റ് അന്ന് ആ ട്രെയിനിൽ യാത്ര ചെയ്യാൻ ഉള്ളതായിരുന്നില്ല ,വിധി എന്നൊന്ന് കൊണ്ട് മാത്രം ആ കൊലപാതകത്തിന് അയാളും ഭാഗം ആവുകയാണ്.
🔸വിഖ്യാതമായ ഓറിയെൻറ്റ് എക്സ്പ്രെസ്സിൽ അന്നേ ദിവസം ഒരു കൊലപാതകം അരങ്ങേറുകയാണ്. കൊലയാളിയുടെ ഉദ്ദേശങ്ങളോ കൊലയ്ക്ക് പിന്നിലെ കരണങ്ങളോ ഒന്നും തന്നെ വ്യക്തമല്ല.
🔸ഒരിടത്തും നിർത്താത്തത് കൊണ്ടും മറ്റ് വഴികൾ ഇല്ലാത്തതിനാലും കൊലയാളി ട്രെയിനിൽ ഉണ്ടായിരുന്ന ആളാണെന്ന് വ്യക്തം ,അതിലും അപകടകരം അയാൾ ഇപ്പോഴും കൂടെ ഉണ്ട് എന്നതാണ്.
🔸വിരലിൽ എണ്ണാവുന്ന യാത്രക്കാരാണ് അന്ന് ബോഗിയിൽ ഉണ്ടായിരുന്നത് ,വ്യത്യസ്തമായ മേഖലകളിൽ നിന്നും കടന്ന് വന്ന തികച്ചും അപരിചിതരായ യാത്രക്കാർ. അതിനാൽ തന്നെ അന്വേഷണം കൂടുതൽ സങ്കീർണം ആവുകയാണ് ,ഇവരെല്ലാവരും സംശയിക്കപ്പെടേണ്ടവരുമാണ്.
Verdict : Very Good

No comments:
Post a Comment