Tuesday, May 22, 2018

76. Exodus Gods And Kings (2014)



Director : Ridley Scott

Genre : Epic

Rating : 6/10

Country : USA

Duration : 150 Minutes


🔸മോശയുടെ കഥയും പത്ത് കല്പനകളും എല്ലാം പ്രമേയമാക്കി മുൻപ് ചിത്രങ്ങൾ വന്നിട്ടുണ്ടെങ്കിലും അതിനെല്ലാം മുൻപുള്ള മോശയുടെ അഥവാ മോസസിന്റെ ജീവിതം പ്രമേയമാക്കുകയാണ് ഈ ചിത്രം.

🔸ചിത്രത്തിന്റെ ആരംഭത്തിൽ ഈജിപ്ത്യൻ രാജഭരണത്തിന് കീഴിലുള്ള സേനയിൽ ഉന്നത പദവി ഭരിച്ചിരുന്ന വ്യക്തിയാണ് മോസസ്.

🔸ഒരു പടയാളി എന്നതിൽ കവിഞ്ഞ് നല്ലൊരു ഭരണാധികാരി കൂടിയാണ് മോസസ് ,തന്റെ ജനങ്ങളെയും ,അവരുടെ ആവശ്യങ്ങളെയും കുറിച്ച് തികഞ്ഞ ബോധവാനാണ് അയാൾ.

🔸ഈജിപ്തിന് ആവശ്യം ഉണ്ടായിരുന്നത് അത്തരമൊരു ഭരണാധികാരിയെ ആയിരുന്നെങ്കിലും മോസസിന്റെ പാത അയാളെ കൊണ്ട് ചെന്ന് എത്തിക്കുന്നത് രാജ്യത്തിന് പുറത്തുള്ള മലയോര പ്രദേശത്തേക്കുള്ള നാട് കടത്തലിലേക്കാണ്.

🔸തന്റെ വിധിയുമായി പൊരുത്തപ്പെട്ട് ജീവിതം തുടർന്ന മോസസിനെ കാണാൻ എബ്രഹാം എന്ന ദൈവത്തിന്റെ അടിയാളായ മലക് എത്തുകയാണ് ,മലകിന്റെ വരവിന് പിന്നിൽ ഈജിപ്ത് മുഴുവൻ ചാമ്പലാക്കാൻ കെൽപ്പുള്ള ചില കാരണങ്ങളും ഉണ്ട്.

Verdict : Above Average

No comments:

Post a Comment

1550. Demons (1971)

Director : Toshio Matsumoto Cinematographer : Tatsuo Suzuki Genre : Horror Country : Japan Duration : 134 Minutes 🔸Set in the old entertain...