Tuesday, May 22, 2018

79. Where Is The Friends Home (1987)



Director : Abbas Kiarostami

Genre : Drama

Rating : 8.1/10

Country : Iran

Duration : 83 Minutes


🔸ഇറാനിയൻ സിനിമകൾ എന്നും ഒരത്ഭുതമാണ് ,ഇത്രയും ലളിതമായ ഒരു വിഷയത്തിൽ അത്രയും മികച്ച ആഴത്തിൽ ഒരു ചിത്രം പ്രേക്ഷകന് സമ്മാനിക്കാനുള്ള ഇറാനിയൻ സംവിധായകരുടെ കഴിവ് അപാരമാണ്.

🔸ഒരു ചെറു കഥയുടെ ഓളവും ഭംഗിയും ദൈർഖ്യവും വേണ്ടതാണ് അബ്ബാസ് കിയാറോസ്റ്റാമിയുടെ ഈ ചിത്രത്തിനും ,എന്നാൽ അതിൽ സംവിധായകൻ എഴുതി ചേർത്ത ഓരോ ജീവിതവും മനസ്സിൽ ആഴത്തിൽ പതിയും.

🔸സ്‌കൂൾ വിദ്യാർത്ഥിയായ അഹമ്മദ് ആണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രം. ഒരു ദിവസം സ്‌കൂൾ വിട്ട് വീട്ടിൽ എത്തിയ അഹമ്മദ് തനിക്ക് സംഭവിച്ച ഒരു കൈയബദ്ധം മനസിലാക്കുകയാണ്.

🔸തന്റെ സഹപാഠികളിൽ ഒരാളുടെ പുസ്തകം അബദ്ധവശാൽ അഹമ്മദ് വീട്ടിലേക്ക് എടുത്ത് പോയി. പിറ്റേദിവസം ആ പുസ്തകത്തിൽ ഹോംവർക് ചെയ്ത് കാണിക്കേണ്ടതുണ്ട്.

🔸അങ്ങനെ ചെയ്യാതിരുന്നാൽ കഠിനമായ ശിക്ഷയവും സ്‌കൂളിൽ നിന്നും ലഭിക്കുക. താൻ കാരണം തന്റെ സഹപാഠിക്ക് അങ്ങനെ ഒരു പ്രശനം വരുന്നത് അഹമ്മദിന് ഓർക്കാൻ വയ്യ. പുസ്തകം തിരികെ നല്കാൻ കൂട്ടുകാരന്റെ വീട് അന്വേഷിച്ച് ഇറങ്ങുകയാണ് അഹമ്മദ്.

Verdict : Must Watch

No comments:

Post a Comment

1550. Demons (1971)

Director : Toshio Matsumoto Cinematographer : Tatsuo Suzuki Genre : Horror Country : Japan Duration : 134 Minutes 🔸Set in the old entertain...