Tuesday, May 22, 2018

78. Arlington Road (1999)



Director : Mark Pellington

Genre : Mystery

Rating : 7.2/10

Country : USA

Duration : 118 Minutes


🔸ഒരുപാട് സിനിമകൾ കണ്ട് ശീലിച്ചവർക്ക് മിക്ക ചിത്രങ്ങളും പകുതിയോട് അടുക്കുമ്പോൾ തന്നെ പറയാനായേക്കും കഥ എങ്ങേനെയാണ് അവസാനിക്കാൻ പോവുന്നത് എന്ന്. ഈ ഒരു പ്രക്രിയയ്ക്ക് വല്ലപ്പോഴും മാത്രം സംഭവിക്കുന്ന ഒരു തെറ്റ് ആണ് ആർലിംഗ്ടൺ റോഡ് പോലെയുള്ള ചിത്രങ്ങൾ.

🔸ഒട്ടും പ്രതീക്ഷിക്കാത്ത ഒരവസാനം ,കുറച്ച് നിമിഷത്തേക്കെങ്കിലും ആ ക്ലൈമാക്സ് പ്രേക്ഷകന്റെ മനസ്സിൽ ഉണ്ടാക്കുന്ന രോഷം ,അമർഷം ഇതൊക്കെയാണ് ഈ ചിത്രത്തിന്റെ മേന്മയും.

🔸വിഭാര്യനും കോളേജ് പ്രൊഫെസ്സരുമായ മൈക്കൽ ഫാരഡെ പുതുതായി ആർലിംഗ്ടൺ റോഡിൽ താമസത്തിനെത്തിയ വ്യക്തി ആണ്. തന്റെ ഭാര്യയുടെ മരണം നൽകിയ ആഘാതത്തിൽ നിന്നും കര കയറി വരുന്നതേ ഉള്ളൂ മൈക്കൽ.

🔸അങ്ങനെ പോയി കൊണ്ടിരുന്ന നാളുകളിൽ ഒന്നിൽ വീട്ടിലേക്ക് വണ്ടി ഓടിച്ച് വരുമ്പോഴാണ് റോഡിൽ രക്തം വാർന്ന് കൊണ്ട് നോൽക്കുന്ന ഒരു കുട്ടിയെ മൈക്കൽ കാണുന്നത്. ആശുപത്രിയിൽ വെച്ചാണ് കുട്ടിയുടെ മാതാപിതാക്കളെ മൈക്കൽ പരിചയപ്പെടുന്നതും.

🔸ഇതുവരെ പരിചയപ്പെടാൻ സാധിച്ചില്ലെങ്കിലും അയൽക്കാരാണ് ഇരുവരും. ആശുപത്രിയിൽ നിന്നുള്ള പരിചയപ്പെടൽ സാവധാനം സൗഹൃദത്തിലേക്ക് നീങ്ങുമ്പോൾ തന്റെ അയൽക്കാരെ പറ്റി മൈക്കലിന് ചില സംശയങ്ങൾ തോന്നി തുടങ്ങുകയാണ്.

Verdict : Good

No comments:

Post a Comment

1550. Demons (1971)

Director : Toshio Matsumoto Cinematographer : Tatsuo Suzuki Genre : Horror Country : Japan Duration : 134 Minutes 🔸Set in the old entertain...