Wednesday, May 23, 2018

111. The Bird People In China (1998)



Director : Takashi Miike

Genre : Journey

Rating : 7.6/10

Country : Japan

Duration : 118 Minutes


🔸യാത്ര പോലെ ഒരു മനുഷ്യന് ആനന്ദം പകരുന്ന മറ്റൊരു കാര്യം ഉണ്ടായേക്കില്ല ,പുതിയ പാതകളിലൂടെയും അപരിചിതരായ മനുഷ്യരിലൂടെയും ഉള്ള യാത്ര അത് എവിടേക്ക് ആയാലും വ്യത്യസ്തമായ അനുഭവം തന്നെ ആയിരിക്കും.

🔸ബേർഡ് പീപ്പിൾ ഇൻ ചൈന എന്ന ചിത്രം ഒരു തിരിച്ചറിവാണ് ,കഥാപാത്രത്തിന് മാത്രമല്ല ഓരോ കാഴ്ചക്കാരനും. നഷ്ട്ടപ്പെട്ട സൗഭാഗ്യങ്ങളുടെ തിരിച്ചറിവ്.

🔸കഥാനായകൻ ഒരു ജാപ്പനീസ് ബിസിനസ്സുകാരൻ ആണ്. ചൈനയിലെ ഒരു ഉൾനാടൻ ഗ്രാമത്തിലേക്ക് തന്റെ ജോലിയുമായി ബന്ധപ്പെട്ട് നായകന് നടത്തേണ്ടി വരുന്ന യാത്രയാണ് ചിത്രത്തിന്റെ പ്രമേയം.

🔸അപരിചിതമായ രാജ്യത്ത് കൂടിയുള്ള യാത്ര കഥാപാത്രത്തെ മാനസികമായും ശാരീരികമായും മാറ്റി മറിക്കുകയാണ്.

🔸കൂടുതൽ യാതൊന്നും അറിയാതെ ,അന്വേഷിക്കാതെ കണ്ടിരിക്കേണ്ട ഈ ചിത്രത്തിനോടും ഇത് മുന്നോട്ട് വെയ്ക്കുന്ന പ്രമേയത്തിനോടും കാഴ്ചക്കാരൻ അടുപ്പത്തിൽ ആവും എന്ന കാര്യത്തിൽ സംശയത്തിന് പോലും സാധ്യത ഇല്ല.

Verdict : Very Good

No comments:

Post a Comment

1550. Demons (1971)

Director : Toshio Matsumoto Cinematographer : Tatsuo Suzuki Genre : Horror Country : Japan Duration : 134 Minutes 🔸Set in the old entertain...